Posts

കേരളത്തിന്റെ പുനരെഴുത്തിനുള്ള പത്തങ്ക മിനിമം പദ്ധതി

Image
കേരളത്തിന്റെ പുനരെഴുത്തിനുള്ള പത്തങ്ക മിനിമം പദ്ധതി സ്നേഹപൂർവ്വം അവതരിപ്പിക്കയാണ്. നമ്മുടെ ചിന്തയ്ക്കും സംവാദത്തിനും ഇത് കാരണമാകട്ടെ, 1. കേരളത്തിന്റെ പ്രകൃതിഭംഗിയും പ്രകൃതിവിഭവങ്ങളും കേരളവിജയത്തിന്റെ പ്രധാന ചേരുവകൾ ആണെന്ന വസ്തുത മനസ്സിലാക്കി, ജനസാന്ദ്രത കൂടുതലും സ്ഥലവിസ്തീർണം കുറവും എന്ന വസ്തുത അംഗീകരിച്ച്‌, പരിസ്ഥിതിയെ പരിഗണിച്ചു കൊണ്ടുള്ള സുസ്ഥിര വികസന മാതൃക മാത്രമേ നാം സ്വീകരിക്കൂ. അതിനനുസൃതമായ ജീവിതശൈലി രൂപപ്പെടുത്തും. 2. എല്ലാ തൊഴിലിന്റെ മാഹാത്മ്യവും ഒരുപോലെ ഉൾക്കൊണ്ട് സമത്വാധിഷ്‌ഠിതമായ (egalitarian) തൊഴിലിടമായി കേരളത്തെ പുനർനിർണയിക്കും. അതിനെ സഹായിക്കുന്ന തൊഴിൽ സഹായ സംഘങ്ങളെയും സംരംഭങ്ങളെയും പ്രോത്സാഹിപ്പിക്കും, തൊഴിലാളികളെ ബഹുമാനിക്കും, അവരുടെ അവകാശങ്ങൾ ഉറപ്പുവരുത്തും. 3. ഉള്ള വ്യവസായങ്ങളെ ആധുനീവത്കരിച്ചു സംരക്ഷിക്കും. സുസ്ഥിര വികസന മാതൃകയ്ക്ക് യോജിച്ച പുതു വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കും. തൊഴിൽ ദായകന് വഴക്കമുള്ള തൊഴിൽ അന്തരീക്ഷം ഉറപ്പുവരുത്തും. 4. ലോട്ടറിക്കും, മദ്യ വ്യവസായത്തിനുമപ്പുറം, നാലാം വ്യാവസായിക വിപ്ലവത്തിന്റെ അടിസ്ഥാന ശിലകളായ വിജ്ഞാന, വിവര സാങ്കേതിക, നിർമ്മിത ബുദ്ധിയ

തുപ്പല്ലേ തോറ്റു പോകും!

Image
  പുതിയ കേരളം പുതിയ ഭൂമി -4 കൊറോണ വൈറസ് നമ്മെ പഠിപ്പിച്ച ഏറ്റവും വലിയ പാഠം ശുചിത്വത്തിൻ്റെതാണ്, വ്യക്തി ശുചിത്വവും, പൊതു വിടങ്ങളിലെ ശുചിത്വവും ഒരു പോലെ. അതിൻ്റെ കൂടെ ശരിയായ മാലിന്യ സംസ്കരണവും കൂടെ ചേർത്ത് വച്ചാൽ, കോവിഡ് കാലത്തിന് ശേഷമുള്ള കേരളത്തിൻ്റെ ഉയിർത്തെഴുനേൽപ്പിനുള്ള ഇൻ ഗ്രേഡിയൻസിൻ്റെ പകുതി റെഡിയായി. സാംസ്കാരിക സവിശേഷതകൊണ്ടും പ്രകൃതി ഭംഗികൊണ്ടും കേരളം പോലെ സുന്ദരമായ ഒരു നാടില്ല. നമുക്കെല്ലാവർക്കും അറിയാവുന്ന പോലെ വ്യക്തി ശുചിത്വത്തിൽ ഇത്രയും ഉന്നത നിലവാരം പുലർത്തുന്ന മറ്റൊരു ജനതയെത്തന്നെ കാണില്ല. നാക്കു വടിക്കാത്ത സായിപ്പന്മാരെ നാം കളിയാക്കി കൊന്നതിന് കണക്കില്ല. പക്ഷെ നമ്മുടെ ശുചിത്വം നമ്മുടെ വീടിൻ്റെ ഉമ്മറപ്പുറത്ത് തീരും. ഉമ്മറക്കോലായിൽ നിന്ന്, ടൈറ്റാനിക്കിൽ ലിയനാർഡോ ഡികാപ്രിയയും, കേറ്റ് വിൻസ്ലെറ്റും തുപ്പിക്കളിക്കുന്ന പോലെ, നീട്ടിവലിച്ച് തുപ്പുന്നത് മുതൽ തുടങ്ങും നമ്മുടെ പരിസര മലിനികരണം. ഇതാണ് നമ്മളും സായിപ്പന്മാരും തമ്മിലുള്ള പ്രധാന വ്യത്യാസം. അവൻ്റെ വീട് ജംങ്ക് യാർഡ് പോലെ ആയിരുന്നാലും, വീടിൻ്റെ പടി വിട്ടിറങ്ങിയാൽ പിന്നെ അവൻ ഡീസൻ്റാണ്. നമ്മൾ ഇത് രണ്ടും കൂടെ ഒന്നിപ്പിക്കണം – വ

റ്റൂ വേൾഡ് വാർസ് ആൻറ് വൺ വേൾഡ് കപ്പ്!

Image
  പുതിയ കേരളം പുതിയ ഭൂമി -3 ജർമ്മനിയും ഇംഗ്ലണ്ടും വേൾഡ് കപ്പിൽ ഏറ്റുമുട്ടുമ്പോൾ, ഇംഗ്ലിഷ് സോക്കർ ഫാൻസ്, ജർമ്മൻകാരെ (കളി) “ആക്കി” കൊണ്ട് പാടുന്ന പാട്ടാണിത് – “റ്റൂ വേൾഡ് വാർസ് ആൻറ് വൺ വേൾഡ് കപ്പ് “. ഒന്നും രണ്ടും ലോക മഹായുദ്ധങ്ങളിൽ ജർമ്മനിയെ വീഴ്ത്തിയതാരാണെന്നും, 1966 ലെ ലോകകപ്പ് ഫൈനലിൽ ജർമ്മനിയെ 4-2ന് വീഴ്ത്തിയത് ആരാണെന്നുമുള്ള ചോദ്യമാണ് അതിലെ വ്യഗ്യം. ജർമ്മൻകാർക്ക് അത് തീരെ പിടിക്കാറില്ലെങ്കിലും ഇംഗ്ലീഷുകാരൻറെ ആത്മാഭിമാനത്തിൻറെ എക്സ്പ്രഷൻ ആണിത്. രണ്ട് മഹാപ്രളയങ്ങളും ഒരു മഹാമാരിയും – കൊച്ചു കേരളത്തിൻറെയും, ഓരോ കേരളീയൻറെയും ആത്മാഭിമാനത്തിൻറെ മുദ്യവാക്യമാകണം ഇതെന്നാണ് എൻറെ ഒരു ഇത്. കൊച്ചു കേരളത്തെ ലോകം ഇപ്പോൾ മുമ്പത്തേക്കാൾ ഏറെ ഇപ്പോൾ ശ്രദ്ധിക്കുന്നുണ്ട്. സാക്ഷരതയിലും, ആരോഗ്യസൂചകങ്ങളിലും വികസിത രാജ്യങ്ങളോടൊപ്പം നിൽക്കുന്ന ദൈവത്തിൻറെ സ്വന്തം നാട് എന്ന നിലയിൽ നിന്നും, ലോകത്തിൽ ഒരു രാജ്യത്തിനും പ്രദേശത്തിനും സാധിക്കാത്ത വിധം കൊറോണയെ പിടിച്ചുകെട്ടിയ നാട് എന്ന രീതിയിലാണ് ലോകം ഇപ്പോൾ നമ്മളെ കാണുന്നത്, അതും കഴിഞ്ഞ രണ്ട് വർഷം കടന്നു പോയ നൂറ്റാണ്ടിൽ മാത്രം സംഭവിക്കുന്ന രണ്ട് പ്രളയങ്ങൾക്കു ശേഷം (മ

എക്കോണമി – മദ്യവും ലോട്ടറിയും?

Image
  എന്ത് എക്കോണമിയാണ് നാം ഇവിടെ സൃഷ്ടിക്കേണ്ടത്? മദ്യവിൽപനയിലും ലോട്ടറിയിലും അടിസ്ഥാനമായ ഒരു എക്കോണമി! പുതിയ കേരളം പുതിയ ഭൂമി -2 ഒരു പക്ഷെ കൊറോണക്കാലത്തെ ലോക്ഡൗണാണ് കേരളത്തിൻ്റെ എക്കോണമിയുടെ രണ്ട് നെടുംതൂണുകൾ, അതിനേക്കാൾ ഉപരി, കേരള സർക്കാരിൻ്റെ ഏറ്റവും പ്രധാന ധനാഗമന ശ്രോതസ്സുകൾ ഇവയാണെന്ന തിരിച്ചറിവ് നമ്മുടെ മുമ്പിലേക്ക് കൊണ്ടുവന്നത്. പ്രവാസികൾ നാട്ടിലേക്കയയ്ക്കുന്ന പണം കഴിഞ്ഞാൽ, സർക്കാരിന് ഒറ്റ ബ്ലോക്കായി ഏറ്റവും അധികം വരുമാനം തരുന്ന വേറെ ശ്രോതസ്സുകൾ ഇല്ല എന്നത് ഇപ്പോഴാണ് കുടുതൽ വ്യക്തമായത്. ഇപ്പോഴും മാധ്യമങ്ങൾ ധനമന്ത്രിയെ കാണുമ്പോഴും രണ്ടു ചോദ്യങ്ങൾ മാറാതെയുണ്ട്, എന്ന് ബെവ്കോ തുറക്കും? എന്ന് ലോട്ടറി തുടങ്ങും? പിന്നൊന്നു കൂടെയുണ്ട്, സർക്കാർ ജീവനക്കാരുടെ സാലറി ചലഞ്ചിൻ്റെ കാര്യം എന്തായി? ശരിക്കും പറഞ്ഞാൽ കേരളത്തിൻ്റെ എക്കോണമിയുടെ അടിസ്ഥാനം എന്തായിരിക്കണമെന്ന ചോദ്യത്തിൻ്റെ ആദ്യ ഉത്തരം ഇത് മൂന്നും ആയിരിക്കരുത് എന്നതാണ്. മൂന്നാമത് എന്നത് സർക്കാർ ജീവനക്കാരുടെ/ സംവിധാനങ്ങളുടെ കാര്യമാണ്. മദ്യ വിൽപ്പനയും, ലോട്ടറി വിൽപ്പനയും തീരെ വേണ്ടയെന്നല്ല, പക്ഷെ അവയാണ് ഒരു സംസ്ഥാനത്തിൻ്റെ, ഒരു സർക്കാരിൻ്റെ വ

ഇറ്റ് ഈസ് എക്കോണമി സ്റ്റുപ്പിഡ്!

Image
  പുതിയ കേരളം പുതിയ ഭൂമി -1 ഇറ്റ് ഈസ് എക്കോണമി സ്റ്റുപ്പിഡ്! ബിൽ ക്ലിൻറൻറെ കുപ്രസിദ്ധമായ ഒരു ലൈൻ ആണിത്. എക്കോളജിയെ പരിഗണിക്കണമെന്നും അമേരിക്കയുടെ ഉപഭോഗ സംസ്കാരത്തെ നിയന്ത്രിക്കണമെന്നും സൂചിപ്പിച്ചപ്പോഴാണ് പുള്ളിക്കാരൻ ഇങ്ങനെ പ്രതികരിച്ചത്. ആ സ്റ്റേറ്റ്മെൻറ് അൽപം നെഗറ്റീവ് കെണോട്ടേഷൻ ഉള്ളതാണെങ്കിലും, എക്കോണമി പ്രധാനപ്പെട്ടതു തന്നെ. കൊറോണ ഏറ്റവും വലിയ ആഘാതം ഏൽപ്പിക്കുന്നത് ഇക്കോണമിക്കായിരിക്കുമെന്നും വലിയൊരു സാമ്പത്തിക മാന്ദ്യം നമ്മെ കാത്തിരിക്കുന്നുണ്ടെന്നും മനസ്സിലാക്കാൻ ഐ എം എഫിൻറെ പ്രഖ്യാപനമൊന്നും വേണ്ട. പണ്ടേ ദുർബല, ഇപ്പോ ഗർഭിണി എന്ന പറഞ്ഞ പോലാണ് സാമ്പത്തിക രംഗത്തിൻറെ കാര്യം – അത് ലോക സാമ്പത്തിക രംഗമെടുത്താലും, ദേശീയ സാമ്പത്തിക രംഗമെടുത്താലും, കേരളത്തിൻറെ സാമ്പത്തിക രംഗമെടുത്താലും, നമ്മുടെ പ്രവാസികളിൽ ഏറ്റവും കൂടുതൽ ഉള്ള ഗൾഫിലെ സാമ്പത്തിക രംഗമെടുത്താലും ഒരു പോലെ തന്നെ. കൊറോണയ്ക്ക് മുമ്പ് തന്നെ സാമ്പത്തിക മാന്ദ്യവും, ഭീകരമായ കടക്കെണിയുടെയും മേൽ പറഞ്ഞവരെല്ലാം നേരിടുന്നുണ്ടായിരുന്നു എന്നുള്ളതാണ് വസ്തുത. ഒരു പരിധി വരെ കൊറോണ ഈ ഭരണാധികാരികൾക്കെല്ലാം ഉർവ്വശീശാപം ഉപകാരം എന്ന പോലായീ എന്നതാണ്

പുതിയ ആകാശവും പുതിയ ഭൂമിയും

Image
  വിഷുദിന ചിന്ത “Our great mother does not take sides Jake. She protects only the balance of life.” ജെയിംസ് കാമറൂണിൻ്റെ അവതാർ (Avatar) എന്ന മൂവി ഒരു സങ്കീർത്തനം പോലെ സുന്ദരമാണ്. ദൈവീകതയും ആത്മീയതയും എക്കോളജിയുമെല്ലാം ഇത്ര മനോഹരമായി സന്നിവേശിപ്പിച്ചിട്ടുള്ള മറ്റൊരു കാവ്യം ഈ ആധുനിക ലോകത്തിലില്ല (ഒന്ന് സൂക്ഷിച്ച് നോക്കണമെന്ന് മാത്രം). വില്ലന്മാർക്കെതിരെ അമ്പും വില്ലുമായി പടയ്ക്കിറങ്ങാൻ പോകുന്ന നായകൻ ജേക്ക് സുളളി, നവി ഗ്രോത്രത്തിൻ്റെ ആദ്ധ്യാത്മിക ശ്രോതസ്സായ ഐവയെന്ന വൻമരത്തിനോട് ഹൃദയമുരുകി പ്രാർത്ഥിക്കുന്നുണ്ട്, ഫ്യൂച്ചിറസ്റ്റിക്കായ അതിനൂതന പടക്കോപ്പുമായി വരുന്ന മനുഷ്യ ശത്രുക്കളെ അന്തിമയുദ്ധത്തിൽ പരാജയപ്പെടുത്താൻ സഹായിക്കണമെന്ന്. അപ്പോഴാണ് നവി ഗോത്രത്തിൻ്റെ രാജകുമാരിയും ജേക്കിൻ്റെ കാമുകിയുമായ നെറ്റിരി (Neytiri) ആ ഡയലോഗ് പറയുന്നത്: “Our great mother does not take sides Jake. She protects only the balance of life.” നമ്മുടെ അമ്മ, ഐവ, ദൈവം അല്ലെങ്കിൽ ആ സുപ്രീം ഇൻ്റലിജൻസ് ഒരാളുടെയും സൈഡ് പിടിക്കാറില്ല. അവൾ ജീവതാളത്തെ സംരക്ഷിക്കുക മാത്രമേയുള്ളൂ (അതുകൊണ്ട് നമ്മൾ ജയിപ്പിക്കണം എന്ന് വാശി പിടിക്കാൻ ആ

ഫ്ലാറ്റൻ ദി കർവ്വ്

Image
  കോറോണയുടെ ആദ്യത്തെയും രണ്ടാമത്തെയും അലകളെ തടഞ്ഞ് നിറുത്തി, സമൂഹ വ്യാപനത്തിൻ്റെ കർവ്വിനെ അടിച്ച് പരത്തി, കോവിഡിനെ ഇതു വരെയും പ്രതിരോധിച്ച കേരളത്തിന് അഭിമാനിക്കാൻ ഏറെയുണ്ട് ഈ ഉയിർപ്പ് തിരുനാൾ ദിനം. ഈ മഹാവ്യാധിയെ തടഞ്ഞുനിറുത്തുന്നതിൽ ആരോഗ്യ വിദ്യാഭ്യാസ രംഗത്ത് കേരളം പതിറ്റാണ്ടുകളായി നേടിയെടുത്ത നേട്ടങ്ങൾ വലിയ പങ്ക് വഹിച്ചിട്ടുണ്ടേന്നും, അതിന് കാലാകാലങ്ങളിൽ കടന്നു വന്ന സർക്കാരുകളും, അതിനുപരി ക്രൈസ്തവ സഭകളും വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നുള്ളതും വിസ്മരിക്കാനാവാത്ത സത്യമാണെങ്കിലും, നമ്മുടെ കൈവശമുള്ള പരിമിതമായ വിഭവങ്ങളെയും, സൗകര്യങ്ങളെയും ഫലപ്രദമായി കോർത്തിണക്കി എറ്റവും ശക്തമായ ആരോഗ്യ സുരക്ഷാവലയം തീർത്ത പിണറായി സർക്കാരിനെയും ശൈലജ ടീച്ചറിനെയും, കൂടെ കട്ടയ്ക്ക് നിന്ന് പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകരെയും, പോലീസ് സർക്കാർ സംവിധാനങ്ങളെയും, എത്ര അഭിന്ദിച്ചാലും അധികമാകില്ല. അത് കൊണ്ട് ആദ്യമായിത്തന്നെ ഒരു നൂറ് ചുകപ്പൻ അഭിവാദ്യങ്ങൾ! ഫ്ലാറ്റൻ ദി കർവ്വ് – ഇതാണല്ലോ ലോകവ്യാപകമായി കൊറോണ പ്രതിരോധത്തിൻ്റെ മുദ്രവാക്യം. ഒരു മരുന്നോ വ്യക്സിനോ കണ്ടു പിടിക്കുന്നതു വരെ ഈ വൈറസ് നമ്മുടെ ഇടയിൽ നമ്മെ ഭയപ്പെടുത്തിക്കൊ