റ്റൂ വേൾഡ് വാർസ് ആൻറ് വൺ വേൾഡ് കപ്പ്!

 പുതിയ കേരളം പുതിയ ഭൂമി -3

ജർമ്മനിയും ഇംഗ്ലണ്ടും വേൾഡ് കപ്പിൽ ഏറ്റുമുട്ടുമ്പോൾ, ഇംഗ്ലിഷ് സോക്കർ ഫാൻസ്, ജർമ്മൻകാരെ (കളി) “ആക്കി” കൊണ്ട് പാടുന്ന പാട്ടാണിത് – “റ്റൂ വേൾഡ് വാർസ് ആൻറ് വൺ വേൾഡ് കപ്പ് “. ഒന്നും രണ്ടും ലോക മഹായുദ്ധങ്ങളിൽ ജർമ്മനിയെ വീഴ്ത്തിയതാരാണെന്നും, 1966 ലെ ലോകകപ്പ് ഫൈനലിൽ ജർമ്മനിയെ 4-2ന് വീഴ്ത്തിയത് ആരാണെന്നുമുള്ള ചോദ്യമാണ് അതിലെ വ്യഗ്യം. ജർമ്മൻകാർക്ക് അത് തീരെ പിടിക്കാറില്ലെങ്കിലും ഇംഗ്ലീഷുകാരൻറെ ആത്മാഭിമാനത്തിൻറെ എക്സ്പ്രഷൻ ആണിത്.

രണ്ട് മഹാപ്രളയങ്ങളും ഒരു മഹാമാരിയും – കൊച്ചു കേരളത്തിൻറെയും, ഓരോ കേരളീയൻറെയും ആത്മാഭിമാനത്തിൻറെ മുദ്യവാക്യമാകണം ഇതെന്നാണ് എൻറെ ഒരു ഇത്.

കൊച്ചു കേരളത്തെ ലോകം ഇപ്പോൾ മുമ്പത്തേക്കാൾ ഏറെ ഇപ്പോൾ ശ്രദ്ധിക്കുന്നുണ്ട്. സാക്ഷരതയിലും, ആരോഗ്യസൂചകങ്ങളിലും വികസിത രാജ്യങ്ങളോടൊപ്പം നിൽക്കുന്ന ദൈവത്തിൻറെ സ്വന്തം നാട് എന്ന നിലയിൽ നിന്നും, ലോകത്തിൽ ഒരു രാജ്യത്തിനും പ്രദേശത്തിനും സാധിക്കാത്ത വിധം കൊറോണയെ പിടിച്ചുകെട്ടിയ നാട് എന്ന രീതിയിലാണ് ലോകം ഇപ്പോൾ നമ്മളെ കാണുന്നത്, അതും കഴിഞ്ഞ രണ്ട് വർഷം കടന്നു പോയ നൂറ്റാണ്ടിൽ മാത്രം സംഭവിക്കുന്ന രണ്ട് പ്രളയങ്ങൾക്കു ശേഷം (മൂന്നാമത്തത് ഈ വർഷം വരാതിരിക്കട്ടെ).

അത് ചില്ലറ കാര്യമല്ലെന്നാണ് എൻറെ അഭിപ്രായം. അത് കേരളത്തിനുണ്ടാക്കിയിരിക്കുന്ന ബ്രാൻഡ് വാല്യൂ വളരെ വലുതാണ്. ശരിയായി മാർക്കറ്റ് ചെയ്താൽ, ഒരു പോസ്റ്റ്കോവിഡ് ലോകത്ത് കേരളത്തെ സാമ്പത്തികമായി മുൻനിരയിൽ എത്തിക്കാൻ കെൽപ്പുള്ള ഏറ്റവും വിലയേറിയ മൂലധനം അതായിരിക്കും.

മാർക്കറ്റിങ്ങിൽ ഇതുവരെ നമ്മൾ പുലിയാണ്. ഇനി നമ്മൾ പുപ്പുലിയാകണം. ദൈവത്തിൻറെ സ്വന്തം നാട് എന്നും, ഹ്യൂമൻസ് ബൈ നേച്ചർ എന്നുമൊക്കെ പറഞ്ഞ് വളരെ എഫക്ടീവായി നമ്മെ തന്നെ മാർക്കറ്റ് ചെയ്ത നാടാണിത്. (സ്റ്റാർക്ക് കമ്മ്യൂണിക്കേഷന് നന്ദി, അവരാണ് ഈ പരസ്യമൊക്കെ ചിട്ടപ്പെടുത്തുന്നതാണെന്നാണ് എൻറെ അറിവ്).

കുറച്ച് നാളത്തേക്ക് എങ്കിലും മാനവ വിഭവശേഷിയുടെ ഒരു തിരിച്ചൊഴുക്ക് കേരളത്തിലേക്കുണ്ടാകും. അത് ചുമ്മാ മാനവശേഷിയല്ല, ലോകത്തെങ്ങും ഇല്ലാത്ത രീതിയിൽ ഏറ്റവും പ്രബുദ്ധമായ, ഒന്നിച്ച് ഒരു ടീമായി വർക്ക് ചെയ്യാൻ കഴിയുന്ന, മഹാപ്രളയങ്ങളെയും മഹാമാരിയെയും കൂളായി അതിജീവിച്ച ലോകത്തിലെ തന്നെ ഏറ്റവും ശ്രേഷ്ഠമായ മാനവ വിഭവശേഷി!

രണ്ടേ രണ്ട് കാര്യങ്ങളേ നമ്മൾ ചെയ്യേണ്ടതുള്ളൂ.

ഒന്നാമത്, വിശ്വസിക്കണം. കേരളത്തിന് ഇത് സാധിക്കുമെന്നത് കാലത്തിൻറെ പരീക്ഷകളെ അതിജീവിച്ച സത്യമാണ്. ഇത് നമ്മൾ വിശ്വസിക്കണം, പോസ്റ്റ് കോവിഡ് ലോകത്ത്, ലോകത്തിലെ തന്നെ ഏറ്റവും സമ്പൽ സമൃദ്ധമായ, സ്വയംപര്യാപ്തമായ, പ്രബുദ്ധമായ ഒരു പ്രദേശമായി വളർന്നു വരുവാൻ എല്ലാ ഇൻഗ്രേഡിയൻസും അടങ്ങിയ സ്ഥലം കേരളമാണ്.. നമ്മുടെ മെറ്റിൽ നമ്മൾ ആൾറെഡി പ്രൂവ് ചെയ്തു കഴിഞ്ഞു. ഇനിയത് സംശയിക്കേണ്ട കാര്യമില്ല. ഇനി നമ്മൾ അൽപ്പം അഹങ്കരിക്കണം, മറ്റുള്ളവരെ കൊണ്ട് വിശ്വസിപ്പിക്കണം, അത്രമാത്രം.

രണ്ടാമത്തത് ഈ വിശ്വാസം കണ്ണിലെ കൃഷ്ണമണി പോലെ കാത്ത് സൂക്ഷിക്കാൻ സാധ്യമായ ചില കാര്യങ്ങൾ പ്രവർത്തികമാക്കണം. ആ കാര്യങ്ങൾ ഒത്തിരിയൊന്നുമില്ല. അവയെന്ന് ശരിയായി കഴിഞ്ഞാൽ, ഇപ്പ ശര്യാക്കിത്തരാം കേരളത്തെ.

പി.എസ്: കോവിഡിൻറെ രണ്ട് അലകളേകഴിഞ്ഞിട്ടുള്ളൂ. ഇനിയുള്ള അലകളെയും നാം തടഞ്ഞു നിറുത്തുമെന്ന അഹങ്കാരത്തിലും, അനുമാനത്തിലുമാണ് കേട്ടോ ഈ പറച്ചിലെല്ലാം. അവസാനം കൊണ്ടുപോയി കലമുടച്ചേക്കരുത്. ഒറ്റക്കെട്ടായി ബുദ്ധിപൂർവ്വം, അതിജീവിക്കണം നാം. ലോകം അസൂയപ്പെടണം.


Comments

Popular posts from this blog

കേരളത്തിന്റെ പുനരെഴുത്തിനുള്ള പത്തങ്ക മിനിമം പദ്ധതി