Posts

Showing posts from May, 2020

കേരളത്തിന്റെ പുനരെഴുത്തിനുള്ള പത്തങ്ക മിനിമം പദ്ധതി

Image
കേരളത്തിന്റെ പുനരെഴുത്തിനുള്ള പത്തങ്ക മിനിമം പദ്ധതി സ്നേഹപൂർവ്വം അവതരിപ്പിക്കയാണ്. നമ്മുടെ ചിന്തയ്ക്കും സംവാദത്തിനും ഇത് കാരണമാകട്ടെ, 1. കേരളത്തിന്റെ പ്രകൃതിഭംഗിയും പ്രകൃതിവിഭവങ്ങളും കേരളവിജയത്തിന്റെ പ്രധാന ചേരുവകൾ ആണെന്ന വസ്തുത മനസ്സിലാക്കി, ജനസാന്ദ്രത കൂടുതലും സ്ഥലവിസ്തീർണം കുറവും എന്ന വസ്തുത അംഗീകരിച്ച്‌, പരിസ്ഥിതിയെ പരിഗണിച്ചു കൊണ്ടുള്ള സുസ്ഥിര വികസന മാതൃക മാത്രമേ നാം സ്വീകരിക്കൂ. അതിനനുസൃതമായ ജീവിതശൈലി രൂപപ്പെടുത്തും. 2. എല്ലാ തൊഴിലിന്റെ മാഹാത്മ്യവും ഒരുപോലെ ഉൾക്കൊണ്ട് സമത്വാധിഷ്‌ഠിതമായ (egalitarian) തൊഴിലിടമായി കേരളത്തെ പുനർനിർണയിക്കും. അതിനെ സഹായിക്കുന്ന തൊഴിൽ സഹായ സംഘങ്ങളെയും സംരംഭങ്ങളെയും പ്രോത്സാഹിപ്പിക്കും, തൊഴിലാളികളെ ബഹുമാനിക്കും, അവരുടെ അവകാശങ്ങൾ ഉറപ്പുവരുത്തും. 3. ഉള്ള വ്യവസായങ്ങളെ ആധുനീവത്കരിച്ചു സംരക്ഷിക്കും. സുസ്ഥിര വികസന മാതൃകയ്ക്ക് യോജിച്ച പുതു വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കും. തൊഴിൽ ദായകന് വഴക്കമുള്ള തൊഴിൽ അന്തരീക്ഷം ഉറപ്പുവരുത്തും. 4. ലോട്ടറിക്കും, മദ്യ വ്യവസായത്തിനുമപ്പുറം, നാലാം വ്യാവസായിക വിപ്ലവത്തിന്റെ അടിസ്ഥാന ശിലകളായ വിജ്ഞാന, വിവര സാങ്കേതിക, നിർമ്മിത ബുദ്ധിയ

തുപ്പല്ലേ തോറ്റു പോകും!

Image
  പുതിയ കേരളം പുതിയ ഭൂമി -4 കൊറോണ വൈറസ് നമ്മെ പഠിപ്പിച്ച ഏറ്റവും വലിയ പാഠം ശുചിത്വത്തിൻ്റെതാണ്, വ്യക്തി ശുചിത്വവും, പൊതു വിടങ്ങളിലെ ശുചിത്വവും ഒരു പോലെ. അതിൻ്റെ കൂടെ ശരിയായ മാലിന്യ സംസ്കരണവും കൂടെ ചേർത്ത് വച്ചാൽ, കോവിഡ് കാലത്തിന് ശേഷമുള്ള കേരളത്തിൻ്റെ ഉയിർത്തെഴുനേൽപ്പിനുള്ള ഇൻ ഗ്രേഡിയൻസിൻ്റെ പകുതി റെഡിയായി. സാംസ്കാരിക സവിശേഷതകൊണ്ടും പ്രകൃതി ഭംഗികൊണ്ടും കേരളം പോലെ സുന്ദരമായ ഒരു നാടില്ല. നമുക്കെല്ലാവർക്കും അറിയാവുന്ന പോലെ വ്യക്തി ശുചിത്വത്തിൽ ഇത്രയും ഉന്നത നിലവാരം പുലർത്തുന്ന മറ്റൊരു ജനതയെത്തന്നെ കാണില്ല. നാക്കു വടിക്കാത്ത സായിപ്പന്മാരെ നാം കളിയാക്കി കൊന്നതിന് കണക്കില്ല. പക്ഷെ നമ്മുടെ ശുചിത്വം നമ്മുടെ വീടിൻ്റെ ഉമ്മറപ്പുറത്ത് തീരും. ഉമ്മറക്കോലായിൽ നിന്ന്, ടൈറ്റാനിക്കിൽ ലിയനാർഡോ ഡികാപ്രിയയും, കേറ്റ് വിൻസ്ലെറ്റും തുപ്പിക്കളിക്കുന്ന പോലെ, നീട്ടിവലിച്ച് തുപ്പുന്നത് മുതൽ തുടങ്ങും നമ്മുടെ പരിസര മലിനികരണം. ഇതാണ് നമ്മളും സായിപ്പന്മാരും തമ്മിലുള്ള പ്രധാന വ്യത്യാസം. അവൻ്റെ വീട് ജംങ്ക് യാർഡ് പോലെ ആയിരുന്നാലും, വീടിൻ്റെ പടി വിട്ടിറങ്ങിയാൽ പിന്നെ അവൻ ഡീസൻ്റാണ്. നമ്മൾ ഇത് രണ്ടും കൂടെ ഒന്നിപ്പിക്കണം – വ