ഫ്ലാറ്റൻ ദി കർവ്വ്


 

കോറോണയുടെ ആദ്യത്തെയും രണ്ടാമത്തെയും അലകളെ തടഞ്ഞ് നിറുത്തി, സമൂഹ വ്യാപനത്തിൻ്റെ കർവ്വിനെ അടിച്ച് പരത്തി, കോവിഡിനെ ഇതു വരെയും പ്രതിരോധിച്ച കേരളത്തിന് അഭിമാനിക്കാൻ ഏറെയുണ്ട് ഈ ഉയിർപ്പ് തിരുനാൾ ദിനം. ഈ മഹാവ്യാധിയെ തടഞ്ഞുനിറുത്തുന്നതിൽ ആരോഗ്യ വിദ്യാഭ്യാസ രംഗത്ത് കേരളം പതിറ്റാണ്ടുകളായി നേടിയെടുത്ത നേട്ടങ്ങൾ വലിയ പങ്ക് വഹിച്ചിട്ടുണ്ടേന്നും, അതിന് കാലാകാലങ്ങളിൽ കടന്നു വന്ന സർക്കാരുകളും, അതിനുപരി ക്രൈസ്തവ സഭകളും വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നുള്ളതും വിസ്മരിക്കാനാവാത്ത സത്യമാണെങ്കിലും, നമ്മുടെ കൈവശമുള്ള പരിമിതമായ വിഭവങ്ങളെയും, സൗകര്യങ്ങളെയും ഫലപ്രദമായി കോർത്തിണക്കി എറ്റവും ശക്തമായ ആരോഗ്യ സുരക്ഷാവലയം തീർത്ത പിണറായി സർക്കാരിനെയും ശൈലജ ടീച്ചറിനെയും, കൂടെ കട്ടയ്ക്ക് നിന്ന് പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകരെയും, പോലീസ് സർക്കാർ സംവിധാനങ്ങളെയും, എത്ര അഭിന്ദിച്ചാലും അധികമാകില്ല. അത് കൊണ്ട് ആദ്യമായിത്തന്നെ ഒരു നൂറ് ചുകപ്പൻ അഭിവാദ്യങ്ങൾ!

ഫ്ലാറ്റൻ ദി കർവ്വ് – ഇതാണല്ലോ ലോകവ്യാപകമായി കൊറോണ പ്രതിരോധത്തിൻ്റെ മുദ്രവാക്യം. ഒരു മരുന്നോ വ്യക്സിനോ കണ്ടു പിടിക്കുന്നതു വരെ ഈ വൈറസ് നമ്മുടെ ഇടയിൽ നമ്മെ ഭയപ്പെടുത്തിക്കൊണ്ട് കാണുമെന്നും, എന്നാൽ അത് ഒറ്റയടിക്ക് എല്ലാവരിലും പകരപ്പെടാതെ, ഘട്ടം ഘട്ടമായി വന്നാൽ ആരോഗ്യ സംവിധാനങ്ങളും, ഹോസ്പ്പിറ്റലുകളും ഓവർവെലം ചെയ്യാതെ (നിറയാതെ നോക്കി) രോഗികളെ മികച്ച ചികത്സകൊണ്ട് സുഖപ്പെടുത്താൻ സാധിക്കുമെന്നും, അതിനിടയിൽ വലിയ പ്രശ്നങ്ങൾ ഇല്ലാതെ വൈറസ് ബാധയ്ക്ക് വിധേയരാകുന്ന ബഹുപൂരിപക്ഷവും ചേർന്ന് സമൂഹത്തിൽ വൈറസിനെതിരായ ‘ഹേർഡ് ഇമ്മ്യൂണിറ്റി’ ഉണ്ടാകുമെന്നും, ആ സമയം കൊണ്ട് പുതിയ മരുന്ന് കണ്ടു പിടിക്കുന്നവരെ സമൂഹമാകെ രക്ഷപെടുമെന്നതാണല്ലോ ഈ തിയറിയുടെ അടിസ്ഥാനം. അത് ശരിയാണ് താനും.

കേരളത്തെ സംബന്ധിച്ച് പറഞ്ഞാൽ, ലോക്ഡൗണിനു ശേഷം വിദേശ രാജ്യങ്ങളിൽ നിന്ന് പ്രത്യേകിച്ച് ഗൾഫ് മേഖലയിൽ നിന്നും കടന്നു വരാനിരിക്കുന്ന പ്രവാസി മലയാളികളുടെ ഒരു തിരമാല കൂടെ വിജയകരമായി അതിജീവിക്കേണ്ടതുണ്ട്. അത്കൊണ്ട് കൊറോണയുടെ ഒരു മൂന്നാം അല കൂടെ പ്രതീക്ഷിക്കാം. പക്ഷെ മലയാളികളുടെ ജാഗ്രതാ പൂർണ്ണമായ സാമൂഹിക അകലം പാലിക്കുവാനുള്ള ശുഷ്കാന്തി കൊണ്ടും, സർക്കാരിൻ്റെ മിടുക്ക് കൊണ്ടും, അതും നാം അതിജീവിക്കുമെന്ന കാര്യത്തിൽ ഇപ്പോൾ സംശയമില്ല. സോപ്പിട്ട്, മാസ്കിട്ട്, ഗ്യാപ്പിട്ട് നമ്മൾ കരകയറും; കർവ്വിനെ ഇടിച്ച് ഫ്ലാറ്റക്കും.

ഇതിൽ ഒരു കാര്യം പ്രധാനമാണ്- സമയം. നമ്മൾ സമയം ചോദിച്ച് വാങ്ങുകയാണ്. We are buying time. കുറച്ച് കൂടെ സമയം കിട്ടിയാൽ, സമയം കുറച്ച് വലിച്ച് നീട്ടാനായാൽ കർവ്വിനെ നമുക്ക് ഇടിച്ച് നിരപ്പാക്കാനാകും.

ഇത് തന്നെയാണ് ഭൂമിയും നമ്മോട് പറയുന്നത്; നിങ്ങൾ ചെയ്യേണ്ട കാര്യങ്ങൾ ഒക്കെ ചെയ്തോളൂ, പക്ഷെ കുറച്ച് കൂടെ സമയം കൂടുതൽ എടുത്തു വേണം ചെയ്യാൻ. എനിക്കൊന്ന് ശ്വസിക്കാൻ സമയം തരണം, എൻ്റെ താളം വീണ്ടെടുക്കാൻ സമയം തരണം. എല്ലാം കൂടെ ഒറ്റയടിക്കല്ല, ഘട്ടം ഘട്ടമായി. എന്നിട്ട് നമുക്ക് ഒരുമിച്ച് പോകാം. ഒരുമിച്ച് വിജയിക്കാം – അതിൻ്റെ പേരാണ് സുസ്ഥിര വികസനം – Sustainable development or flatten the curve. വർഷങ്ങളായി അതൊരു പാഠ്യവിഷയമാണ്. ഇനി നമുക്കത് പ്രാവർത്തികമാക്കാം. കോറോണയ്ക്ക് ശേഷമുള്ള പുതിയ ഭൂമിയും പുതിയ ആകാശവും അവിടെ നിന്ന് തുടങ്ങാം.

അതിനുള്ള മാർഗ്ഗങ്ങൾ എന്തൊക്കെ? ലോകം മുഴുവൻ നന്നാക്കാനായില്ലെങ്കിലും, കേരള സമൂഹത്തിൽ വന്നു കാണേണ്ട മാറ്റങ്ങൾ എന്തൊക്കെ? കൂട്ടായി ചിന്തിച്ച് തുടങ്ങാം, ഈ ഉയിർപ്പ് തിരുനാൾ മുതൽ. ഹാപ്പി ഈസ്റ്റർ.

God loved the world so much that he sent his only Son to FLATTEN THE CURVE of sin. He FLATTENED THE CURVE over a cross and ensured our salvation. As we pray to FLATTEN THE CURVE through out the world this Easter season, let’s resolve to create a new earth and new heavens after this pandemic season, which has taught us some very previous lessons. Let’s restart again. Happy Easter.


Comments

Popular posts from this blog

കേരളത്തിന്റെ പുനരെഴുത്തിനുള്ള പത്തങ്ക മിനിമം പദ്ധതി