റ്റൂ വേൾഡ് വാർസ് ആൻറ് വൺ വേൾഡ് കപ്പ്!
പുതിയ കേരളം പുതിയ ഭൂമി -3 ജർമ്മനിയും ഇംഗ്ലണ്ടും വേൾഡ് കപ്പിൽ ഏറ്റുമുട്ടുമ്പോൾ, ഇംഗ്ലിഷ് സോക്കർ ഫാൻസ്, ജർമ്മൻകാരെ (കളി) “ആക്കി” കൊണ്ട് പാടുന്ന പാട്ടാണിത് – “റ്റൂ വേൾഡ് വാർസ് ആൻറ് വൺ വേൾഡ് കപ്പ് “. ഒന്നും രണ്ടും ലോക മഹായുദ്ധങ്ങളിൽ ജർമ്മനിയെ വീഴ്ത്തിയതാരാണെന്നും, 1966 ലെ ലോകകപ്പ് ഫൈനലിൽ ജർമ്മനിയെ 4-2ന് വീഴ്ത്തിയത് ആരാണെന്നുമുള്ള ചോദ്യമാണ് അതിലെ വ്യഗ്യം. ജർമ്മൻകാർക്ക് അത് തീരെ പിടിക്കാറില്ലെങ്കിലും ഇംഗ്ലീഷുകാരൻറെ ആത്മാഭിമാനത്തിൻറെ എക്സ്പ്രഷൻ ആണിത്. രണ്ട് മഹാപ്രളയങ്ങളും ഒരു മഹാമാരിയും – കൊച്ചു കേരളത്തിൻറെയും, ഓരോ കേരളീയൻറെയും ആത്മാഭിമാനത്തിൻറെ മുദ്യവാക്യമാകണം ഇതെന്നാണ് എൻറെ ഒരു ഇത്. കൊച്ചു കേരളത്തെ ലോകം ഇപ്പോൾ മുമ്പത്തേക്കാൾ ഏറെ ഇപ്പോൾ ശ്രദ്ധിക്കുന്നുണ്ട്. സാക്ഷരതയിലും, ആരോഗ്യസൂചകങ്ങളിലും വികസിത രാജ്യങ്ങളോടൊപ്പം നിൽക്കുന്ന ദൈവത്തിൻറെ സ്വന്തം നാട് എന്ന നിലയിൽ നിന്നും, ലോകത്തിൽ ഒരു രാജ്യത്തിനും പ്രദേശത്തിനും സാധിക്കാത്ത വിധം കൊറോണയെ പിടിച്ചുകെട്ടിയ നാട് എന്ന രീതിയിലാണ് ലോകം ഇപ്പോൾ നമ്മളെ കാണുന്നത്, അതും കഴിഞ്ഞ രണ്ട് വർഷം കടന്നു പോയ നൂറ്റാണ്ടിൽ മാത്രം സംഭവിക്കുന്ന രണ്ട് പ്രളയങ്ങൾക്കു ശേഷം (മ